നടിയെ ആക്രമിച്ച സംഭവം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു

actress kidnapped for money

കൊച്ചിയില്‍ സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ  മുഴുവൻ പ്രതികളെയും  തിരിച്ചറിഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളായ  മനു, ബിജീഷ്​, മണികണ്​ഠൻ, വടിവാൾ സലിം, പ്രദീപ്​ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

രണ്ട് പേരെ ഇന്നലെ അര്‍ദ്ധ രാത്രിയോടെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ തമ്മനം പുല്ലേപ്പടി ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം ഇതില്‍ പരിശോധന നടത്തുകയാണ്.

NO COMMENTS

LEAVE A REPLY