കൊച്ചിയില്‍ നടിയെ അപമാനിച്ച സംഭവം: സമാന സംഭവം 2010ലും

0
131
crime

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയ്ക്കെതിരെ ഉണ്ടായ അക്രമത്തില്‍ പിടിയിലായ പള്‍സര്‍ സുനി സമാനരീതിയില്‍ മറ്റൊരു നടിയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്.2010ലാണ് സംഭവം ഉണ്ടായത്. പരാതിയുമായി നടി പോലീസിനെ സമീപിക്കാഞ്ഞതിനാലാണ് ഇക്കാര്യം പുറം ലോകം അറിയാതെ പോയത്. കൊച്ചിയിലാണ് ഈ സംഭവവും ഉണ്ടായത്.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഒളിച്ചിരുന്ന സ്ഥലത്ത് പോലീസെത്തി റെയ്ഡ് ചെയ്താണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെയാണ് ഇത് വരെ തിരിച്ചറിഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ ഇതിനോടകം പിടിയിലായി കഴിഞ്ഞു.

NO COMMENTS

LEAVE A REPLY