Advertisement

‘ആയുഷ്’ നിർമ്മാണം പൂർത്തിയാക്കി; രാഷ്ട്രത്തിന് സമർപ്പിച്ചു

February 19, 2017
Google News 1 minute Read
ayush commisioned

തീരപരിപാലന സേനയുടെ പുതിയ കപ്പൽ ‘ഐസിജിഎസ് ആയുഷിന്റെ നിർമ്മാണം പൂർത്തിയാക്കി കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചു. ഇന്നലെ നാവിക ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാവികസേന ദക്ഷിണ കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ. ആർ കാർവെയാണ് ‘ആയുഷ്’ രാഷ്ട്രത്തിനു സമർപ്പിച്ചത്.

കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ആയുഷ് 20 അതിവേഗ നിരീക്ഷണ കപ്പലുകളിലെ അവസാനത്തേതാണ്. 2010 ഒക്ടോബറിലാണ് 20 അതിവേഗ പട്രോൾ കപ്പലുകൾ നിർമ്മിക്കുന്നതിനുളള കരാർ നൽകിയത്. 50 മീറ്റർ നീളമുളള ആയുഷ് 421 ടൺ ഭാരം വഹിക്കും. മൂന്ന് അത്യാധുനിക ഡീസൽ എഞ്ചിനുകളും മൂന്ന് റോൾസ് റോയ്‌സ് ജെറ്റുകളും ഒന്നിച്ച് ഘടിപ്പിച്ച ആയുഷിന്റെ പരമാവധി വേഗത 33 നോട്ടിക്കൽ മൈലാണ്.

കളളക്കടത്ത് തടയൽ, തീരപര്യവേക്ഷണം, സുരക്ഷാ ദൗത്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ആയുഷിന്റെ നിർമ്മിതി. ചെന്നൈ നാവിക ആസ്ഥാനത്തിനു കീഴിൽ കൃഷ്ണപട്ടണത്തായിരിക്കും ഐസിജിഎസ് ആയുഷ് പ്രവർത്തിക്കുക.

വെസ്‌റ്റേൺ കോസ്റ്റ് ഗാർഡ് കമാൻഡർ കെ. നടരാജൻ, ഇൻസ്‌പെക്ടർ ജനറൽ വി. എസ്. പതാനിയ, കൊച്ചിൻ ഷിപ്പ്‌യാഡ് സിഎംഡി മധു എസ്. നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ayush commisioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here