ഡ്രോൺ പിടിച്ചെടുക്കാൻ പരുന്തിൻ പട ഒരുങ്ങുന്നു

0
224
France recruits eagles to seize drone

ഫ്രഞ്ച് വ്യോമസേനയിൽ പുതിയ പട ഒരുങ്ങുന്നു. എന്നാൽ മനുഷ്യപടയല്ല മറിച്ച് പരുന്തുകളാണ് ഇവിടെ അണിനിരക്കുന്നത്. പറക്കാൻ അനുമതി ഇല്ലാത്ത അർബൻ എയർസ്‌പേസിൽ പറന്ന് നടക്കുന്ന റിമോട്ട് കൺട്രോൾഡ് ഡ്രോൺ പിടികൂടാനാണ് ഫ്രഞ്ച് വ്യോമസേന പരുന്തുകളുടെ സഹായം തേടിയിരിക്കുന്നത്.

പരുന്തുകൾക്ക് ജനനം മുതൽ തന്നെ പരിശീലനം നൽകി വരികയാണ്. ഡ്രോണിനെ ഇരയായാണ് പരുന്തുകളെ ഇവർ പരിചയപ്പെടുത്തുന്നത്. ഡ്രോൺ പിടികൂടി വരുന്ന പരുന്തുകൾക്ക് പാരിതോഷികമായി ഇറച്ചിയും കൊടുക്കും.

2015, 2016 എന്നീ വർഷങ്ങളിൽ ഫ്രഞ്ച് പ്രസിഡൻഷ്യൽ പാലസിന് മുകളിലൂടെയും, സെൻസിറ്റീവ് മിലിറ്ററി പ്രദേശങ്ങളിലൂടെയും ഡ്രോണുകൾ പറന്ന് പൊങ്ങിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡ്രോൺ പിടികൂടാൻ പരുന്തുകളെ പരിശീലിപ്പിക്കാൻ തുടങ്ങിയത്.

Subscribe to watch more

France recruits eagles to seize drone

NO COMMENTS

LEAVE A REPLY