പാർട്ടി ആവശ്യപ്പെട്ടാൽ മലപ്പുറത്ത് മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

if party asks will contest at malappuram says kunjalikutty kunjalikutty will be league candidate

പാർട്ടി ആവശ്യപ്പെട്ടാൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി. താൻ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികവുറ്റ നിരവധി നേതാക്കൾ ലീഗിലുണ്ടെന്നും ഏത് പദവികളും അലങ്കരിക്കാൻ തക്ക കഴിവുള്ള നേതാക്കളാണവരെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അവസരം ലഭിക്കുമ്പോഴെ എല്ലാവർക്കും മികവ് തെളിയിക്കാൻ സാധിക്കൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

if party asks  will contest at malappuram  says kunjalikutty

NO COMMENTS

LEAVE A REPLY