”അവൾ ആദ്യം ഓടിവന്നത് എന്റടുത്തേക്ക്” – ലാൽ

 

സംഭവദിവസം രാത്രിയാണ് അവള്‍ തന്റെ വീട്ടിലേക്ക് ഓടിക്കയറി വരുന്നതെന്ന് ലാല്‍ പറഞ്ഞു. വന്നയുടനെ തന്നെ കെട്ടിപ്പിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അവളെ താനും കുടുംബാംഗങ്ങളും ചേര്‍ന്ന് അവളെ ആശ്വസിപ്പിച്ചുവെന്നും ലാല്‍ പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ നടിയുടെ മാനസികാവസ്ഥ തുറന്നുകാട്ടിയ ലാൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു . നടിയെ തട്ടിക്കൊണ്ടു പോയ ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത് സംവിധായകനും നടനുമായ ലാലിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ്.

മാനസികമായി ഏറെ ഭയന്നാണ് അവള്‍ വീട്ടിലേക്ക് കടന്നുവന്നത്. സംഭവം കേട്ടശേഷം പതിനൊന്ന് മണിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ താന്‍ നേരിട്ട് വിളിച്ചു. അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഉടന്‍ തന്നെ ഡിജിജിയുടെ നിര്‍ദ്ദശ പ്രകാരം കൊച്ചിയിലെ ഉന്നത പൊലീസ് ഓഫീസര്‍മാര്‍ വീട്ടിലെത്തി. ശക്തവും അത്ഭുതകരവുമായ ഇടപെടലാണ് പൊലീസ് നടത്തിയതെന്നും ലാല്‍ പറഞ്ഞു.

അവളുടെ മാനസികാവസ്ഥയെ പിന്തുണയ്ക്കുക എന്നതായിരുന്നു ചെയ്യാനുണ്ടായിരുന്നത്. വിവാഹം ചെയ്യാന്‍ പോകുന്ന ചെറുപ്പക്കാരന്‍ അടക്കം അവള്‍ക്ക് എല്ലാ മാനസിക പിന്തുണയും നല്‍കി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവള്‍ സംസാരിച്ചുവെന്നും ലാല്‍ പറഞ്ഞു.

lal kamal

സമാനമായ മൂന്ന് സംഭവങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. അത് പുറത്തുവന്നിട്ടില്ല. അത്തരം സംഭവങ്ങള്‍ പണം കൊടുത്ത് ഒതുക്കിയതോ ഭീഷണിപ്പെടുത്തി പിന്മാറിയതോ ആവാം. ഇതില്‍ നിന്ന് പിന്മാറരുതെന്ന് പൊലീസ് പറഞ്ഞു. എല്ലാത്തിനെയും നേരിടാന്‍ തയ്യാറാണെന്ന് അവള്‍ അറിയിച്ചു. ഏത് കോടതിയിലും പോയി ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ തയ്യാറാണ്. അവളെ സഹായിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്നും ലാല്‍ പറഞ്ഞു.

lal in amma protest at ernakulam

NO COMMENTS

LEAVE A REPLY