സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല, സംരക്ഷിക്കുന്നതാണ് പൗരുഷമെന്ന് മമ്മൂട്ടി

സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല പൗരുഷം, സംരക്ഷിക്കുന്നവനാണ് പുരുഷനെന്ന് മമ്മൂട്ടി. നായിക നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തിൽ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങൾ പങ്കുചേരുകയാണ് എന്നും മമ്മൂട്ടി പറഞ്ഞു.

ഇതൊരു പ്രതിരോധത്തിന്റെ പ്രതീകമാണ്. ഈ നാളം തീയായി അഗ്‌നിഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവടൈ മുകളില്‍ ആഞ്ഞു പതിക്കും. ഇത് അതിനുള്ള കൂട്ടായ്മയാണ് പൗരുഷം  സ്ത്രീയുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ളതല്ല. ആത്മരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാം എന്നാണ് ഒരു ജഡ്ജി തന്നെ പറഞ്ഞത്. മമ്മൂട്ടി കൂട്ടിച്ചേർത്തു.

 

mammootty in AMMA protest

NO COMMENTS

LEAVE A REPLY