നെട്ടൂർതേവര ഫെറി സർവീസ് നാളെ പുനരാരംഭിക്കും

nettur thevara ferry service to re-establish tomorrow

സാങ്കേതിക കാരണങ്ങളാൽ ആറു ദിവസം മുൻപ് താൽക്കാലിക ഉത്തരവിലൂടെ നിറുത്തി വച്ച നെട്ടൂർ തേവര ഫെറി സർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ ദിവ്യ അനിൽകുമാർ.

സർവീസ് എത്രയും പെട്ടെന്നു പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഓഫിസ് മാർച്ച് നടത്തിയ കർമസമിതി നേതാക്കളുമായി നടന്ന ചർച്ചയിൽ ഇന്നു മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും വൈകിട്ടും വാടക ബോട്ടിന്റെ അറ്റകുറ്റപ്പണി തീരാതിരുന്നതിനാലാണ് തിങ്കളാഴ്ചത്തേക്കാക്കിയത്. ഇന്നും നാളെയും അവധി ആയതിനാൽ തിരക്കു പിടിക്കേണ്ടെന്നാണു തീരുമാനം.

 

nettur thevara ferry service to re-establish tomorrow

NO COMMENTS

LEAVE A REPLY