കാറും വീടും മാത്രം, വിഎസിന് അഞ്ച് മാസമായി ശമ്പളമില്ല

vs VS letter to revenue minister
ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദന് ശമ്പളമില്ല.ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നാണ് വാര്‍ത്ത.പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വിഎസിന്റെ ശമ്പളവും ബത്തയും നിശ്ചയിച്ച് വ്യക്തമായ ഉത്തരവ്  ഇറങ്ങാത്തതാണ്  പ്രശ്‌നം എന്നാണ് സൂചന.
ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുമ്പോള്‍ ക്യാബിനറ്റ് പദവിയും മന്ത്രിമാരുടെ ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.കിട്ടിയതാകട്ടെ,ഔദ്യോഗിക വസതിയും വാഹനവും മാത്രം. പൊതുഭരണ വകുപ്പാണ് സൗകര്യങ്ങള്‍ അനുവദിക്കേണ്ടത്. എന്നാല്‍ ഭരണ പരിഷ്‌കാരവകുപ്പും പൊതുഭരണ വകുപ്പും ചേര്‍ന്ന് ഫയല്‍ തട്ടിക്കളിക്കുകയാണ്.ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചതോടെ  എംഎല്‍എ പദവിയില്‍ കിട്ടിയിരുന്ന ആനുകൂല്യങ്ങളും ബത്തയും നിര്‍ത്തലാക്കിയിരുന്നു.ചുരുക്കത്തില്‍  ശമ്പളമില്ലാത്ത അവസ്ഥയിലാണ് വിഎസ്.അഞ്ച് മാസമായി വിഎസിന്റെ സ്റ്റാഫിനും ശമ്പളം കിട്ടിയിട്ടില്ല.നിയമനം നടന്നതല്ലാതെ ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.

NO COMMENTS

LEAVE A REPLY