ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

0
205

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ബാലപീഡനം. തിരുവനന്തപുരം ജില്ലയിലെ ഏഴു വയസുകാരിയെ മണികണ്ഠൻ എന്ന പൂജാരിയാണ് ക്രൂരപീഡനത്തിന് ഇരായാക്കിയത്. ബാലാവകാശ കമ്മീഷനിലും പൊലീസ് സ്‌റ്റേഷൻ ചൈൽഡ് ലൈനിലും കുട്ടിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് ഇന്നുച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകൾക്ക് ഒടുവിൽ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തു വരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം തിരുകി കയറ്റിവെച്ചതാണ് അസ്വസ്ഥതകൾക്ക് കാരണമായത്.

പ്രമുഖ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

seven year old raped priest arrested

NO COMMENTS

LEAVE A REPLY