ഡൽഹിയിൽ വീണ്ടും പീഡനം; 26 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി

sexually abuse

ഡൽഹിയിൽ 26 കാരിയ്ക്ക് നേരെ പീഡനം നടന്നതായി പരാതി. നാഗാലാന്റുകാരി യായ യുവതിയാണ് ഡൽഹിയിൽ വച്ച് ശനിയാഴ്ച അർദ്ധരാത്രി പീഡനത്തിന് ഇരയായത്.

രാത്രി പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയ്ക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച് ഇയാൾ കാറിൽ കയറ്റിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കാറിൽ സമീപത്തുള്ള പാർക്കിലെത്തിച്ച യുവതിയെ അവിടെ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസിൽ എത്തിയാണ് പെൺകുട്ടി പരാതി നൽകിയത്.

പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പാർക്കിൽനിന്ന് പെൺകുട്ടിയുടെ പേഴ്‌സ് കണ്ടെടുത്തു. എന്നാൽ യുവതിയുടെ നഷ്ടപ്പെട്ട ഫഓൺ കണ്ടെത്താനായില്ല.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പ്രചരിക്കുന്നുണ്ടെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY