സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും ഒഴിവാക്കുന്നതാകും നല്ലത് : ആഷിഖ് അബു

Aashiq abu

സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും സിനിമയിൽനിന്ന് ഒഴിവാക്കുന്നതാകും ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയെന്ന് സംവിധായകൻ ആഷിഖ് അബു. എഴുത്തുകാരും സംവിധായകരും താരങ്ങളും ചേർന്ന് അത്തരമൊരു തീരുമാനമെടുക്കുന്നതാണ് നല്ലതെന്നും ആഷിഖ്.

ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിച്ചാൽ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി – ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

NO COMMENTS

LEAVE A REPLY