നടിയെ അപമാനിച്ച സംഭവം: തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊച്ചിയില്‍ നടിയെ അപമാനിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പള്‍സര്‍ സുനിയ്ക്ക് പുറമെ മണികണ്ഠന്‍, വിജീഷ് എന്നിവരാണ് ഇനി പോലീസ് പിടിയിലാകാനുള്ളത്.
സംഭവത്തിന് ശേഷം സുനി ആലപ്പുഴയിലെത്തിയതായി സൂചനയുണ്ട്. ആലപ്പുഴയിലുള്ള പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. അഞ്ചംഗസംഘമാണ് സുനിയ്ക്കായി അന്വേഷണ രംഗത്ത് ഉള്ളത്.

NO COMMENTS

LEAVE A REPLY