സംസ്ഥാനത്ത് 2010ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി

സംസ്ഥാനത്ത് ഇന്റലിജെന്‍സ് 2010ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. പട്ടിക ഇന്റലിജെന്‍സ് റെയ്ഞ്ച് ഐജിയ്ക്ക് കൈമാറിയിട്ടുണ്ട്.30 ദിവസത്തിനുള്ളിൽ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ് ഐജിമാർക്കും എസ്പിമാർക്കുമുള്ള നിർദ്ദേശം.

സജീവമായി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന ഗുണ്ടകളാണ് പട്ടികയിലുള്ളത്. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ടുപോകൽ, ബലാൽസംഗം, ബ്ലെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തര്‍സംസ്ഥാന കുറ്റവാളികളും ഇതില്‍പെടും.

NO COMMENTS

LEAVE A REPLY