നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാങ് രാജിവെച്ചു

nagaland chief minister resigned

നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ സെലിയാങി രാജിവെച്ചു.
നാഗാലാൻഡിൽ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ഒടുവിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കലാശിച്ചത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ടി.ആർ സെലിയാങിന്റെ രാജി.

സംസ്ഥാനത്തെ വിവിധ ഗോത്ര വർഗ വിഭാഗക്കാർ നടത്തുന്ന സമരം കഴിഞ്ഞദിവസങ്ങളിൽ അക്രമാസക്തമായിരുന്നു. സെലിയാങ്ങിന്റെ രാജി ഗവർണർ സ്വീകരിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും.

 

nagaland chief minister resigned

NO COMMENTS

LEAVE A REPLY