ഷഹീദ് അഫ്രീഡി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

shahid-afridi

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീഡി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റ് ബോര്‍ഡുമായുള്ള പടലപിണക്കത്തെ തുടര്‍ന്ന് ലോകകപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിറകെ അഫ്രീ‍ഡി വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജയിലാണ് അഫ്രീഡി വിടവാങ്ങുകയാണെന്ന പ്രഖ്യാപനം നടത്തിയത്. 2015വേള്‍ഡ് കപ്പിന് ശേഷം ഏകദിന മത്സരങ്ങളില്‍ നിന്നും 2010ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അഫ്രീഡി വിരമിച്ചിരുന്നു.

NO COMMENTS

LEAVE A REPLY