റേഷൻ പ്രതിസന്ധി; ആർജെഡി കേരള ഘടകം പാർലമെന്റ് മാർച്ച് നടത്തും

ration shop

റേഷൻ പ്രതിസന്ധി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ പട്ടിണികിട്ട് പക വീട്ടുന്ന കേന്ദ്ര സർക്കാർ നിലപാടെന്ന് ആരോപിച്ച് ആർജെഡി കേരള ഘടകം പാർലമെന്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനപൂർവം കേരളത്തിലെ ജനങ്ങളോട് മോദി സർക്കാർ കാണിക്കുന്ന ജനവഞ്ചനക്കെതിരെ മാർച്ചും ധർണയുംസങ്കെടുപ്പിക്കുമെന്നും മാർച്ച് ഉദ്ഘാടനം ആർജെഡി ദേശീയ അധ്യക്ഷൻ ലാലുപ്രസാദ് യാദവ് നിർവ്വഹിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. പരിപാടിയിൽ ആർജെഡി ബീഹാറിലെ എംഎൽഎമാർ എംപിമാർ എന്നിവരും പങ്കെടുക്കും.

NO COMMENTS

LEAVE A REPLY