ശബരിമലയിലെ സ്ത്രീ പ്രവേശനം; കേസ് ഭരണഘടനാ ബഞ്ചിന്

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഡിവിഷൻ ബഞ്ചിന് വിടും. വിശദമായ വാദം കേൾക്കാൻ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

കേസിൽ വാദം ആരംഭിച്ചത് മുതൽ ഇത് ഭരണഘടനാപരമായ കാര്യമാണെന്നും ദേവസ്വംബോർഡ് ഭാരവാഹികളും വാദിച്ചിരുന്നു. ഈ വാദം അംഗീകരിക്കുന്നതാ യിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഇത് ഭരണഘടനയുടെ 24, 25 ആർട്ടിക്കിളുകൾ സംബന്ധിക്കുന്നതാണ്. ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയം അതിനാൽ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതിൽ പരിമിതികളുണ്ട്. അഞ്ചംഗ വിശാല ഭരണഘടന ബെഞ്ച് ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് അന്തിമ തീരുമാനങ്ങളെടുക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

NO COMMENTS

LEAVE A REPLY