അമ്മായിയമ്മ ഉലക്കകൊണ്ടുള്ള അടിയേറ്റ് മരിച്ചു. മരുമകന്‍ അറസ്റ്റില്‍

ഏറ്റുമാനൂര്‍ നീണ്ടൂരില്‍ വീട്ടമ്മ അടിയേറ്റ് മരിച്ചു. മേക്കാവ് അംബികാ വിലാസം ഹരിജന്‍ കോളനിയിലെ ശ്യാമളയാണ് കൊല്ലപ്പെട്ടത്. ഉലക്ക കൊണ്ടുള്ള അടിയേറ്റാണ് ശ്യാമള മരിച്ചത്. സംഭവത്തില്‍ ശ്യാമളയുടെ മകള്‍ സുഷമയുടെ ഭര്‍ത്താവ് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പണിക്ക് പോകാതിരുന്നത് ചോദ്യം ചെയ്ത ശ്യാമളയെ ഇയാള്‍ അടിച്ച് വീഴ്ത്തുകയായിരുന്നു. വേറെ കേസുകളിലും പ്രതിയാണ് ഇയാള്‍.
കുവൈറ്റില്‍ ജോലിചെയ്യുന്ന ശ്യാമള ഒരു മാസം മുമ്പാണ് അവധിയ്ക്കായി നാട്ടിലെത്തിയത്.

 

NO COMMENTS

LEAVE A REPLY