ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി തെന്നിന്ത്യൻ താരങ്ങളും

actress assaulted in kochi

ആക്രമണത്തിന് ഇരയായ മലയാള സിനിമാ താരത്തിന് പിന്തുണയുമായി തമിഴ് ബോളിവുഡ് താരങ്ങളും. ബോളിവുഡ് താരം ഫർഹാൻ അക്തറും തെന്നിന്ത്യൻ താരങ്ങളായ വിശാൽ, സാമന്ത, സിദ്ധാർഥ്, തുടങ്ങിയവരും നടിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

നടിയുടെ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. ഇത് മറികടക്കാനുള്ള ധൈര്യം അവൾക്കുണ്ടാകട്ടെ എന്നും ഫർഹാൻ അക്തർ ട്വിറ്ററിൽ കുറിച്ചു. ധീര എന്ന് സാമന്ത നടിയെ ഴിശേഷിപ്പിക്കുകയും നിങ്ങൾ സിനിമയിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് എന്നും സാമന്ത ട്വീറ്റ് ചെയ്തു.

താരത്തിന്റെ ധൈര്യം അഭിനന്ദിക്കുന്നുവെന്ന് തമിഴ് നടികർ സംഘം നേതാവ് കൂടിയായ നടൻ വിശാൽ. മുഴുവൻ സിനിമാ ലോകവും നടിയ്‌ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY