കേരളത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് മനേകാ ഗാന്ധി

0
83
maneka-gandhi

കേരളത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഒരു നടി തന്റെ സ്വന്തം കാറിൽ ആക്രമിക്കപ്പെടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്ത സംസ്ഥാനത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് മനേകാ ഗാന്ധി പറഞ്ഞു. മലയാള ചലച്ചിത്ര താരം  ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

താൻ കേരള സർക്കാരുമായി ബന്ധപ്പെടുകയും സംഭവത്തിൽ മനുഷ്യത്വം കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മനേകാ ഗാന്ധി വ്യക്തമാക്കി. സർക്കാരിനെ തെരഞ്ഞെടുത്തത് ജനങ്ങളെ സംരക്ഷിക്കാനാണ് അല്ലാതെ ക്രിമിനലുകളെ സംരക്ഷിക്കാനല്ലെന്നും മനേകാ ഗാന്ധി.

NO COMMENTS

LEAVE A REPLY