മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

election

മഹാരാഷ്ട്രയിലെ 10 നഗര സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ നിയമസഭാ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയും ബിജെപിയും പരസ്പരം മത്സരിക്കുന്നുവെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

മുംബൈ, താനെ, പൂനെ, ഉല്ലാസ് നഗർ, സോളാപൂർ, നാഗ്പൂർ, അകോള, അമരാവതി, നാസിക, പിംപ്രി, ചിഞ്ച് വാഡ് നഗരങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരസഭകൾക്ക് പുറമെ 11 ജില്ലാ പരിഷത്തുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും സമ്പന്ന നഗരമായ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുക്കുകയാണ് ബിജെപിയുടെയും ശിവസേനയുടെയും ലക്ഷ്യം. ഫെബ്രുവരി 23നാണ് വോട്ടെണ്ണൽ.

NO COMMENTS

LEAVE A REPLY