നാലു ദിവസം ബാങ്ക് അവധി വരുന്നു

bank holiday

മാസം അവസാനിക്കാന്‍ ഇനി ഏഴുദിവസം ബാക്കി അതില്‍ നാലു ദിവസം ബാങ്ക് അവധി!!

ഈ മാസാവസാനം നാലുദിവസം ബാങ്ക് അവധി വരുന്നു. വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധിയും ഒരു ദിവസം തുറന്ന് പ്രവര്‍ത്തിച്ചതിന് ശേഷം വീണ്ടും ഒരു അവധിയും ആണ് വരുന്നത്.
വെള്ളിയാഴ്ച മുതലാണ് അവധി. ശിവരാത്രി പ്രമാണിച്ച അവധി കഴിഞ്ഞുള്ള ശനിയാഴ്ച നാലാം ശനിയാഴ്ചയാണ് അത് കഴിഞ്ഞ് ഞായറും. മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച ബാങ്കുകള്‍ തുറന്നാലും തൊട്ടടുത്ത ദിവസം ഫെബ്രുവരി 28ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം മാറ്റി വച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ അടഞ്ഞുതന്നെ കിടക്കും. എന്നാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ അവധികള്‍ ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY