വിജിലൻസിന് രാഷ്ടിയം കളിക്കാനുള്ള വേദിയല്ല ഇതെന്ന് ഹൈക്കോടതി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തുറന്ന കോടതിയിലാണ് വിമർശനം. വിജിലൻസിന്റെ നടപടി ആർക്കുവേണ്ടിയാണെന്നും വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഹൈക്കോടതിയെന്നും കോടതി പറഞ്ഞു.

വിജിലൻസ് കോടതിയിൽ കേസ് എഴുതി തള്ളണമെന്ന ആവശ്യപ്പെടുന്നവർ തന്നെ കേസ് പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ നടപടികൾ പരസ്പര വിരുദ്ധമാകുന്നത് ശരിയല്ലെന്ന മുന്നറിയിപ്പും കോടതി നൽകി.

ബാർ കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന കെ.എം മാണിയുടെ ഹർജിയും സിബിഐ അന്വേഷണം വേണമെന്ന മറ്റൊരു ഹർജിയും പരിഗണിക്ക വെയാണ് വിമർശനം. മാണിയുടെ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY