ഇടമലക്കുടിക്കാർ ഇനി ചികിത്സയ്ക്ക് കുന്നിറങ്ങേണ്ട

idamalakkudi

ഇടമലക്കുടിയിൽ ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനം. ആശുപത്രി നിർമ്മാണത്തിന് 1.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

ഇടമലക്കുടിയിലെ 26 കുടികൾക്കായി ആകെയുള്ളത് ഒരു ആരോഗ്യ കേന്ദ്രം മാത്രമാണ്. അത്യാഹിതമെങ്ങാൻ സംഭവിച്ചാൽ 40 കിലോമീറ്റർ രോഗിയെ ചുമന്ന് വേണം ആശുപത്രിയിലെത്തിക്കാൻ. ഈ ദുരിതാവസ്ഥയ്ക്കാണ് ആശുപത്രി വരുന്നതോടെ അവസാമമാകുക. ഏറെ നാളത്തെ ആവശ്യങ്ങൾക്കൊടുവിലാണ് നടപടി.

NO COMMENTS

LEAVE A REPLY