മലയാളത്തിലെ പ്രമുഖ നടൻ ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുന്നു: കൈതപ്രം

kaithapram

മലയാളത്തിലെ പ്രമുഖ നടൻ ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. എത്ര വലിയവരായാലും അവരെ പിടിച്ചുകെട്ടണ മെന്നും കൈതപ്രം. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരയുടെ പശ്ചാത്തലം അന്വേഷിക്കുന്ന രീതി നിർത്തണമെന്ന് അന്വേഷി പ്രസിഡന്റ് പി അജിത പറഞ്ഞു. നടിയെ ആക്രമിച്ച പ്രതികളെ പിടികൂടുന്നതിലൂടെ സ്ത്രീ സമൂഹത്തിന് നീതി ലഭിക്കണമെന്നും മനുഷ്യനില്ലാത്ത വകതിരിവ് മൃഗങ്ങൾക്കുണ്ടെന്നും സംവിധായകൻ വി എം വിനു.

NO COMMENTS

LEAVE A REPLY