കേരള സര്‍വകലാശാല അസി.നിയമനം: ഹൈക്കോടതി ശരിവച്ചു

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

കേരളസര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. മുന്‍കാല പ്രബല്യത്തോടെ ശമ്പളം നല്‍കാനും സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. അതേസമയം വിസി ഉള്‍പ്പെടെ എഴ്പേര്‍ക്കെതിരായ കേസ് തുടരും.

നിയമനം റദ്ദാക്കിയ ലോകായുക്ത നിലപാട് അനുചിതമാണെന്നും കോടതി വ്യക്തമാക്കി. റാങ്ക് പട്ടിക അട്ടിമറിച്ച് അനര്‍ഹരെ നിയമിച്ചു എന്നതായിരുന്നു ലോകായുക്തമുന്‍പാകെയുള്ള ഹര്‍ജി. നിയമനം ലഭിച്ചവരെ വീണ്ടും വിളിച്ച് പരീക്ഷ നടത്തണം എന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയാണ് അന്വേഷണം തുടരുക. 2008ല്‍ 188പേരാണ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നേടിയത്.

NO COMMENTS

LEAVE A REPLY