ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്മശാനം നിർമ്മിക്കണമെന്ന് മായാവതി

mayavathi irregularities in voting machine mayavati to approach court mayavati resigned

ഉത്തർപ്രദേശിനെ കുറിച്ച് സംസാരിക്കും മുമ്പ് മോഡി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും ശ്മശാനം നിർമ്മിക്കുന്നത് ഉറപ്പ് വരുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. യു.പിയിൽ ഫത്തേപ്പൂരിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയിലെ ഭരണ കക്ഷിയായ സമാജ്‌വാദി പാർട്ടി ഒരു പ്രത്യേക സമുദായത്തോട് മാത്രം നീതിയുക്തമല്ലാത്ത സമീപനം സ്വീകരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. ബി.എസ്പി അധികാരത്തിലിരുന്നപ്പോൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം മതവും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മോദി ഉയർത്തുന്നതെന്നും യുപിയിൽ ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ലെന്ന് അവർ തിരിച്ചറിയണമെന്നും മായാവതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY