കുന്നംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുന്നംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആനായിക്കല്‍ ഗാസിയാ നഗര്‍ പനങ്ങാട്ട് വീട്ടില്‍ പ്രജീഷാണ് ഭാര്യ ജിഷയെ കൊലപ്പെടുത്തിയത്.വെട്ടുകത്തി ഉപയോഗിച്ച്​ കിടപ്പുമുറിയിലാണ്​ കൊലപ്പെടുത്തിയത്​.  കൃത്യത്തിന് ശേഷം പ്രജീഷ് കുന്നംകുളം പോലീസില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

സംശയമാണ് കൊലപാതകത്തിന് കാരണം. സൗദി അറേബ്യയിലായിരുന്ന പ്രതീഷ്​ മൂന്ന്​ മാസം മുമ്പാണ്​ നാട്ടിലെത്തിയത്​. പാലക്കാട്​ തൃത്താല സ്വദേശിനിയാണ്​ ജിഷ.
സംഭവ സമയം പ്രതീഷിന്റെ അമ്മയും 13കാരിയായ മകളും വീട്ടിലുണ്ടായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews