കൃഷ്ണദാസ് നെഹ്‌റു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്

krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം തുടരുമെന്നും എന്നാൽ കൃഷ്ണദാസ് നെഹ്രു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്നതായും കോടതി. മറ്റന്നാൾ വരെയാണ് ജാമ്യം നിലനിൽക്കുക. അഞ്ച് ദിവസത്തേക്കായിരുന്നു കൃഷ്ണദാസിന് ജാമ്യം നീട്ടി കൊടുത്തത്.

കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്ന് കാണിച്ച് സർക്കാർ കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് ഡയറിയും പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും ജിഷണു പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സർവകലാശാലക്ക് മൊബൈലിൽ അയച്ച പരാതിയുടെ പകർപ്പും ഹാജരാക്കാൻ പ്രോസിക്യുഷന് കോടതി നിർദേശം നൽകി.

NO COMMENTS

LEAVE A REPLY