‘ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക’

sugathakumari

കൊച്ചിയിൽ സ്വന്തം വാഹനത്തിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി കവയത്രി സുഗതകുമാരി. നിഷ്‌കളങ്ക മുഖമുള്ള ആ പെൺകുട്ടിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആക്രമിക്കപ്പെട്ട എല്ലാ പെൺകുട്ടികളോടും പറയാനുള്ളത് ഇവളോടും പറയുന്നു. സാരമില്ല മകളേ നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോൾ ഒഴിച്ച് അടിച്ച് നനച്ച് കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിന് ക്ഷതമേൽപ്പിക്കാൻ ആർക്കും സാധ്യമല്ലതന്നെ, സുഗതകുമാരി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് യുവനടി ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവർ മാർട്ടിൻ ഉൾപ്പെടെ നാലുപേരെ ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവർ സുനി ഇതുവരെ പിടിയിലായിട്ടില്ല. നടന്നത് ക്വട്ടേഷൻ ഇടപാടാണെന്നാണ് അറസ്റ്റിലായവരും ആക്രമിക്കപ്പെട്ട നടിയും മൊഴി നൽകിയത്.

NO COMMENTS

LEAVE A REPLY