വിദ്യയുടെ അടുത്ത ചിത്രം രജനീകാന്തിനൊപ്പം

vidya balan with rajanikanth (1)

രജനീകാന്തിന്റെ നായികയായി വിദ്യാ ബാലൻ. കബാലിയുടെ സംവിധായകൻ പാ
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ സൂപ്പർസ്റ്റാറിന്റെ നായികയാകുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിദ്യയെ സമീപിച്ചുവെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിയെന്നുമാണ് റിപ്പോർട്ട്. എന്നാൽ വിദ്യയുടെ ഡേറ്റ് ലബിച്ചിട്ടില്ലെന്നും ഇത് തീരുമാനമായാലുടൻ കരാറിൽ ഒപ്പിടുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമി എന്ന കമൽ ചിത്രത്തിൽ വിദ്യാബാലൻ നായികയായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് വിദ്യ സിനിമയിൽനിന്ന് പിന്മാറുകയായിരുന്നു.

NO COMMENTS

LEAVE A REPLY