കാട്ടാന കുത്തിയതിന് ചികിത്സ; ഓപ്പറേഷനിൽ ലഭിച്ചത് വെടിയുണ്ട

Gun

കാട്ടാന കുത്തിയെന്ന പേരിൽ ചികിത്സ തേടിയ യുവാവിന്റെ ശരീരത്തിൽ നിന്ന് ഓപ്പറേഷനിടെ കണ്ടെടുത്തത് വെടിയുണ്ട. വയനാട്‌ വാകേരി തേൻകുഴി കറുപ്പൻകാരായിൽ ചന്ദ്രന്റെ മകൻ പ്രദീപ് (22)നാണ് വെടിയേറ്റത്. എന്നാൽ കാട്ടാനയുടെ ആക്രമത്തിൽ പരുക്കേറ്റതായി കാണിച്ച് ചികിത്സതേടിയ പ്രദീപിനെ ഓപ്പറേഷന് വിധേയമാക്കിയപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട പ്രദീപിന്റെ പിതൃസഹോദരനായ കുഞ്ഞിരാമൻ (48) നെ തോക്ക് സഹിതം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചേയാണ് പ്രദീപിനെ വയറിനേറ്റ മാരക മുറിവോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടന്ന ഓപ്പറേഷനിൽ വയറിനുള്ളിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേ,ണത്തിലാണ് കുഞ്ഞിരാമനെ തോക്ക് സഹിതം കസ്റ്റഡിയിലെടുത്തത്. വീടിന് സമീപമിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കവെ അബദ്ധത്തിൽ പ്രദിപിന് വെടിയേൽക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ വാരിയെല്ലിനും, കരളിനും പരുക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY