ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യം സൗദി അറേബ്യ

us-to-become-worlds-largest-producer-of-oil-1

ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യമെന്ന പദവി തുടർച്ചായി രണ്ടാം വർഷവും സൗദി അറേബ്യയ്ക്ക്. 11 വർഷത്തിനു ശേഷം 2015 ലാണ് റഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യമെന്ന പദവി സൗദി തിരിച്ചുപിടിച്ചത്.

2016 ൽ സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം 10.458 ദശലക്ഷം ബാരലായിരുന്നു. റഷ്യ പ്രതിദിനം 10.426 ദശലക്ഷം ബാരൽ തോതിൽ ഉൽപാദിപ്പിച്ചു. 2003 ൽ ഈ സ്ഥാനം ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യം സൗദി ആയിരുന്നെങ്കിൽ 2004 മുതൽ 2014 വരെയുള്ള കാലത്ത് ഈ പദവി റഷ്യ സ്വന്തമാക്കുകയായിരുന്നു. 2003 ൽ കൈവിട്ട പദവി കഴിഞ്ഞ വർഷമാണ് സൗദി തിരിച്ച് പിടിച്ചിട്ടത്.

NO COMMENTS

LEAVE A REPLY