നടിയെ അക്രമിച്ച കേസ്; ബിജെപി നേതാവിനെതിരെ മാനനഷ്ടകേസുമായി ബിനീഷ് കോടിയേരി

actress attack case bineesh kodiyeri against bjp state general secretary

നടിയെ ആക്രമിച്ച കേസിൽ തൻറെ പേരിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിനീഷ് കോടിയേരി. കേസിൽ തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ ബിനീഷ് കോടിയേരിയാണെന്ന് എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം ആലുവയിൽ പോലീസ് മഫ്തിയിൽ എത്തി ചോദ്യം ചെയ്ത നടൻ താൻ അല്ലെന്ന് നടൻ ദിലീപും വ്യക്തമാക്കി. ‘എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ല, ആരാണ് നടനെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾ വെളിപ്പെടുത്തൂ, അല്ലെങ്കിൽ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെ.’ ഇതായിരുന്നു ദിലീപിന്റെ പ്രതികരണം.

actress attack case bineesh kodiyeri against bjp  state general secretary

NO COMMENTS

LEAVE A REPLY