നടിയ്ക്ക് നേരെ ആക്രമണം; പ്രമുഖ നടനെ വീട്ടിലെത്തി ചോദ്യം ചെയ്തു

sexually abuse

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. ഒരു മാസത്തോളം നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധമുണ്ടെന്ന് പറയുന്ന നടനിൽനിന്ന് പോലീസ് വിവരം ശേഖരിച്ചു. തിങ്കളാഴ്ച രാത്രി ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആലുവയിൽ നടന്റെ വീട്ടിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.

മുമ്പ് നടിയുമായി ഈ പ്രമുഖ നടന് സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മിൽ ശത്രുതയിലായി. നടന്റെ കുടുംബ പ്രശ്‌നങ്ങൾ നടി ഇടപെട്ടതായിരുന്നു ശത്രുതയ്ക്ക് പിന്നിൽ. സിനിമാ മേഖലയിലെ മറ്റ് ചിലരെ കൂടി ഉടൻ ചോദ്യം ചെയ്‌തേക്കും.

പൾസർ സുനിയ്ക്ക് മാത്രമാണ് സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതെന്നും മറ്റുള്ളവർ സുനിയുടെ നിർദ്ദേശ പ്രകാരം ഒപ്പം ചേർന്നതാണെന്നുമാണ് പോലീസിന്റെ നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ പൾസർ സുനിയെ പിടികൂടണം.

NO COMMENTS

LEAVE A REPLY