സമരം പിന്‍വലിക്കില്ല, 28ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

bank holiday

ബാങ്ക് ജീവനക്കാരുടെ സംഘടന യുണൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂണിയന്‍ പ്രഖ്യാപിച്ച ഏകദിന പണിമുടക്ക് പിന്‍വലിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 28നാണ് സമരം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടായില്ല. നോട്ട് അസാധുവായ ദിവസങ്ങളില്‍ ജോലിചെയ്തതിന് അധിക വേതനമടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വച്ചത്.

ഇതോടെ ഇനി വരുന്ന രണ്ട് ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, വ്യാഴാഴ്ചയും തിങ്കളാഴ്ചയും. വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് ബാങ്കുകള്‍ അവധിയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE