പൊതുമരാമത്ത് വകുപ്പ് ശക്തിപ്പെടുത്താൻ തീരുമാനം

pinarayi cabinet

പൊതുമരാമത്ത് വകുപ്പിലെ ഡിസൈൻ വിഭാഗവും ഇൻവെസ്റ്റിഗേഷൻ ആൻറ് ക്വാളിറ്റി കൺട്രോൾ വിഭാഗവും ശക്തിപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈൻ യൂണിറ്റുകൾ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈൻ യൂണിറ്റുകൾ രൂപീകരിക്കും.

എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈൻ ഓഫീസുകൾ ആരംഭിക്കും. ഇതിനായി അസിസ്റ്റൻറ് എഞ്ചിനീയർമാരുടെ 18 സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കും. ബാക്കി തസ്തികകൾ പുനർവിന്യാസം വഴി നികത്തും. ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടു തിരുവനന്തപുരത്ത് ഒരു ഇൻവെസ്റ്റിഗേഷൻ ആൻറ് ക്വളിറ്റി കൺട്രോൾ മേഖലാ ലബോറട്ടറി രൂപീകരിക്കും.

എറണാകുളത്തും, കോഴിക്കോടുമാണ് നിലവിൽ മേഖലാ ക്വളിറ്റി കൺട്രോൾ ലബോറട്ടറികളുള്ളത്. മൂന്ന് മേഖലാ ക്വളിറ്റി കൺട്രോൾ ലബോറട്ടറികളിലും പുതിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ രൂപീകരിക്കാനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY