മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

pinarayi

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകൾക്കു വിധേയമായി ശമ്പള പരിഷ്‌കരണം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

• ഫോം മാറ്റിംഗ്‌സ് (ഇന്ത്യ) ലിമിറ്റഡിലെ ജീവനക്കാർക്ക് 01042013 മുതൽ മുൻകാല പ്രാബ്യലത്തോടെ പുതുക്കിയ ശമ്പളം അനുവദിക്കാൻ തീരുമാനിച്ചു.

• താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ലോവർ ഡിവിഷൻ ക്ലാർക്ക് 2, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് 1, പ്രോസസ് സെർവർ 4, അറ്റൻഡർ 1 , എന്നീ തസ്തികകൾ സൃഷ്ടിക്കും

• ശരീരത്തിൽ മണ്ണണ്ണ വീണ് തീപിടിച്ച് മരിച്ച തിരുവനന്തപുരം വിളപ്പിൽ സ്വദേശി സ്റ്റെല്ലയുടെ മകൾ അനിത.എസ് ന് റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ ജോലി നൽകും.

• ഹാരിസൺ മലയാളം ലിമിറ്റഡ് ഫയൽ ചെയ്ത കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്‌പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി എസ്. ബി. പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ചു.

• തിരുവനന്തപുരം സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും ആരോഗ്യ വകുപ്പും ചേർന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തോടെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുളള കേരള ബ്ലെഡ് ബാങ്ക് സൊസൈറ്റിക്ക് ഭരണാനുമതി നൽകി.

• അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി എക്‌സൈസ് വകുപ്പിൽ നടപ്പാക്കിയിരുന്ന ആംനെസ്റ്റി സ്‌കീമിൻറെ (ഒറ്റത്തവണ തീർപ്പാക്കൽ) കാലാവധി 2017 മാർച്ച് 31 ആക്കി നിജപ്പെടുത്തി.

• പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കണ്ണൂരിൽ അന്തർദേശീയ ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു തത്വത്തിൽ അംഗീകാരം നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയുളള ഈ പദ്ധതിക്ക് മുന്നൂറു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

NO COMMENTS

LEAVE A REPLY