പ്രഥമ ദേശാഭിമാനി പുരസ്കാരം എംടിയ്ക്ക്

mt

അക്ഷരങ്ങളുടെ കുലപതിയ്ക്ക് ദേശാഭിമാനിയുടെ ആദരം. പ്രഥമ ദേശാഭിമാനി പുരസ്കാരം ഫെബ്രുവരി 24(വെള്ളി) ന് എംടി വാസുദേവന്‍നായര്‍ക്ക് സമര്‍പ്പിക്കും. കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ദാനം. ഫ്ളവേഴ്സും ദേശാഭിമാനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

MOONNUMANI.00_00_12_00.Still069പിണറായി വിജയന്‍, മമ്മൂട്ടി, മുകേഷ്, കമല്‍, ലാല്‍ജോസ്, മധു, രഞ്ജിത്ത്, ബിജി പാല്‍, ജയചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, കെപിഎസി ലളിത, ലക്ഷ്മി ഗോപാലസ്വാമി, മീരാനന്ദ്ന്‍, അനുമോള്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമാമേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സാംസ്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് ചലച്ചിത്ര താരങ്ങളുടെ കലാ പരിപാടികള്‍ അരങ്ങേറും.

NO COMMENTS

LEAVE A REPLY