നടിയെ ആക്രമിച്ച സംഭവം ; ദിലീപ് രംഗത്ത്

dileep dileep on new organization dileep fb post about actress attack

നടിയെ അക്രമിച്ച സംഭവത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം ദിലീപ് തന്റെ നയം വ്യക്തമാക്കുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ പോലീസ് ആലുവയിലെത്തി ചോദ്യം ചെയ്തത് തന്നെയല്ലെന്ന് നടൻ ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ലെന്നും,ചോദ്യം ചെയ്തിട്ടുമില്ലെന്നും, ദിലീപ് പറഞ്ഞു.

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് താൻ എന്നും, ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ തന്റെയും കൂടി ആവശ്യമാണെന്നും താരം പോസ്റ്റിൽ കുറിക്കുന്നു.

നടി അക്രമിക്കപ്പെട്ടതോടെ സംശയങ്ങൾ മുഴുവൻ നടൻ ദിലീപിന് നേരെ ചൂണ്ടിയിരുന്നു. റിയൽ എസ്റ്റേറ്റ് വിഷയത്തിൽ ദിലീപും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് അക്രമത്തിലേക്ക് വഴി തെളിച്ചതെന്ന് തുടങ്ങി, സുനിക്കൊപ്പം നിൽക്കുന്ന ഫോട്ടോ എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വരെ ദിലീപ് എന്ന നടനെ സംശയങ്ങളുടെ നിഴലിൽ നിർത്തിയിരുന്നു. ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായ അകൽച്ചയ്ക്ക് കാരണക്കാരി ഈ നടിയാണെന്നും ഈ ശത്രുതയാണ് നടിക്കെതിരെ ക്വട്ടേഷൻ നൽകാൻ കാരണമെന്ന വാർത്തയും ഇതിനോടനുബന്ധിച്ച് പ്രചരിച്ചിരുന്നു.

ഒപ്പം നയൻതാരയുമായി ചേർന്ന് മൂന്നാറിൽ ഒരു റിസോർട്ട് ആരംഭിക്കുന്നു എന്നതടക്കം നിരവധി റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും ദിലീപിന്റെ പേരിൽ ആരോപിക്കപ്പെട്ടിരുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

dileep fb post about actress attack

NO COMMENTS

LEAVE A REPLY