സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം

LDF ldf march rajbhavan against slaughter ban

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം. വോട്ടെടുപ്പ നടന്ന പതിനൊന്നിൽ ഏഴ സീറ്റും എൽഡിഎഫ് സ്വന്തമാക്കി. മൂന്ന് സീറ്റ് യുഡിഎഫും ഒരു സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗവും നേടി. 5 ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാർഡുകളിലും തൃശൂർ കോർപ്പറേഷൻ വാർഡിലും പനമരം ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചവർ

തിരുവനന്തപുരം പനവൂർ പഞ്ചായത്തിലെ മീൻനിലം വാർഡിൽ ബി സുലോചന (സിപിഐ എം),

കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ വാർഡിൽ ഐ മൻസൂർ (സിപിഐ),

കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് മൂന്നിലവ് വാർഡിൽ ജോയി ജോർജാണ് (കേരള കോൺഗ്രസ് എം)

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിലെ പെരിങ്ങളൂർ വാർഡിൽ ജോർജ് എം ഫിലിപ്പ് (യുഡിഎഫ് )

എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്ത് നെയ്ത്തുശാലപ്പടി വാർഡിൽ സാജു ജോർജ് (സിപിഐ എം),

തൃശൂർ കോർപ്പറേഷനിൽ തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷനിൽ ജോർജ് ചാണ്ടി യുഡിഎഫ്,

തൃശൂർ അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 14ആം വാർഡിൽ സുനിത ഷാജു(എൽഡിഎഫ്) ,

തൃശൂർ വാടാനപ്പിള്ളി 15ആം വാർഡിൽ സി വി ആനന്ദൻ (സിപിഐ എം),

തൃശൂർ പുത്തൻച്ചിറ 9ആം വാർഡിൽ പി എം മഹേഷ് (സിപിഐ)

മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത് താഴത്തങ്ങാടി വാർഡിൽ കെ രതീഷ് (സിപിഐഎം),

വയനാട് പനമരം ബ്‌ളോക്ക് പഞ്ചായത്ത് പാക്കം വാർഡിൽ മണി ഇല്ലിയമ്പത്ത് (യുഡിഎഫ്)

NO COMMENTS

LEAVE A REPLY