എസ്ര ഉക്രെയിനിലും റിലീസിന് ഒരുങ്ങുന്നു

Ezra to release in ukraine

കേരളത്തിൽ ഹിറ്റ് സൃഷ്ടിച്ച എസ്ര കടൽ കടന്ന് ഉക്രെയിനിലും റിലീസിന് ഒരുങ്ങുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഒരു രാജ്യത്ത് റിലീസ് ചെയ്യുന്നത്. ശനിയാഴ്ച ഉക്രെയ്‌നിലെ ഖാർക്കീവ് നഗരത്തിലുള്ള കീനോ മൾട്ടിപ്ലെക്‌സിലാണ് റിലീസിങ്.

ഉക്രെയ്‌നിൽ ബോളിവുഡ് ചിത്രങ്ങൾ മാത്രമാണ് വല്ലപ്പോഴും ഇന്ത്യയിൽ നിന്ന് പ്രദർശനത്തിനെത്താറുള്ളത്. അതുകൊണ്ടു തന്നെ ആദ്യമായി തീയറ്ററിൽ റിലീസ് ചെയ്യുന്ന മലയാള സിനിമ എന്ന ബഹുമതി ഇനി എസ്രയ്ക്ക് സ്വന്തം.

 

Ezra to release in ukraine

NO COMMENTS

LEAVE A REPLY