കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുളള പ്രവൃത്തികൾക്ക് ഭരണാനുമതി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുളള ഡ്രെയിനേജുകൾ ഫീഡർ റോഡുകൾ, ലൈറ്റിംഗിനുളള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുളള പ്രവൃത്തികൾക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. പതിനാറ് തോടുകളുടെ നിർമ്മാണത്തിനായി 18.09 കോടി രൂപയുടെയും കാരാത്തോട്, കോത്തേരിതോട് എന്നിവയുടെ വിസ്തീർണ്ണം കൂട്ടുന്നതിനും, സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുമായി 31.50 കോടി രൂപയുടെയും ഭരണാനുമതിയാണു നൽകിയിട്ടുള്ളത്.അടുത്ത മൺസൂണിനു മുമ്പായി പണി പൂർത്തിയാക്കണം എന്ന വ്യവസ്ഥയിൽ പ്രവൃത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY