ഓണ്‍ലൈന്‍ ടാക്സിക്കാരെ തടഞ്ഞാല്‍ ഇനി പണികിട്ടും 

റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്സിക്കാരെ ഇനി ആര്‍ക്കും തടയാനാകില്ല. ഇങ്ങനെ തടയുന്ന ഓട്ടോക്കാര്‍ക്കും ടാക്സിക്കാര്‍ക്കും എതിരെ നടപടി എടുക്കുമെന്ന് സൗത്ത് റെയില്‍വേസ്റ്റേഷനില്‍ അധികൃതര്‍ സ്ഥാപിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇത് ബാധകമാണ്. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗായിക സയനോരയ്ക്ക് അടക്കമുള്ളവര്‍ ഇതിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരുന്നു

ഓണ്‍ലൈന്‍ ടാക്സികളെ തടയുന്നവരുടെ പാര്‍ക്കിംഗ് പെര്‍മിറ്റ് റദ്ദാക്കും. പോലീസിന്റെ നടപടിയ്ക്കും ശുപാര്‍ശ ചെയ്യും, ഇത്തരം കാര്യങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ യാത്രക്കാര്‍ക്ക് നമ്പറുകളും ഫ്ളക്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പോലീസിന്റേയും പ്രൊട്ടക്ഷന്‍ ഫോഴ്സിന്റേയും നമ്പറാണ് കൊടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY