ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

lakshminair plea in hc against lakshmi nair

പട്ടിക ജാതി പട്ടിക വർഗ പീഡന വിരുദ്ധ നിയമ പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി വി.ജി വിവേക് ആണ് ഹർജി സമർപ്പിച്ചത്.

പൊലീസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാണ്
ഹർജിയിലെ പ്രധാന ആവശ്യം. ഹർജിക്കാരനെ രണ്ട് പ്രാവശ്യം ചോദ്യം
ചെയ്ത പൊലീസ് ലക്ഷമി നായരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അക്കാദമി വളപ്പിൽ താമസിക്കുന്ന പ്രതി അറ്റന്റൻസ് അടക്കമുള്ള രേഖകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും വിവേക് ഹർജിയിൽ
ബോധിപ്പിച്ചു.

വസ്തു നിഷ്ടവും പക്ഷപാത രഹിതവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷ്മി നായർക്ക് രാഷ്ടീയവും സാമ്പത്തികവുമായ സ്വാധീനമുണ്ടെന്നും
കേസ് അട്ടിമറിക്കുമെന്നും പൊലീസിനെ അറിയിച്ചിട്ടും ഇക്കാര്യം പരിശോധിക്കുന്നില്ലെന്നും സത്യസന്ധമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചു. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

plea in hc against lakshmi nair

NO COMMENTS

LEAVE A REPLY