തന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തുവെന്ന് സിദ്ധാർഥ്

യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപെട്ടു തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഒരാളെ പേരിലെ സാമ്യം കൊണ്ട് പോലീസ് ചോദ്യം ചെയ്തതായി സിദ്ധാർഥ് ഭരതൻ. അതെ സമയം അറസ്റ്റ് ചെയ്തുവെന്ന വാർത്തകൾ തെറ്റാണെന്നു സിദ്ധാർഥ് ഫേസ്ബുക് പേജിൽ കുറിച്ചു. തനിക്കെതിരെ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും സിദ്ധാർഥ് .

”കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ…” എന്ന് തുടങ്ങുന്ന കുറിപ്പിൽ തന്റെ കീഴിൽ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനർ ആയ സുഹൃത്തിനെ പോലീസ് തെറ്റിദ്ധാരണ കൊണ്ട് ചോദ്യം ചെയ്യുകയും നിരപരാധി ആണെന്ന് ബോധ്യപ്പെട്ടു അദ്ദേഹത്തെ വിട്ടയക്കുകയൂം, പോലീസിന് പറ്റിയ തെറ്റിദ്ധാരണയിൽ ഖേദം അറിയിക്കുയതും ചെയ്തത് വാസ്തവമാണ് എന്നും , ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ തന്റെ വീട് റെയ്‌ഡ്‌ ചെയ്‌തെന്നും താൻ വീട്ടിൽ ഉള്ളപ്പോൾ ആയിരുന്നു എന്നും, തനിക്കു പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും വ്യാജ വാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായും സിദ്ധാർഥ് ആരോപിക്കുന്നു.

ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ…
മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപെട്ടു സിനിമ മേഖലയിൽ ഉള്ളവരെയും അല്ലാത്തവരെയുമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ് കേവലം പേരിലുള്ള സമാനത കൊണ്ട് എന്റെ കീഴിൽ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനർ ആയ സുഹൃത്തിനെ പോലീസ് തെറ്റിദ്ധാരണ കൊണ്ട് ചോദ്യം ചെയ്യുകയും നിരപരാധി ആണെന്ന് ബോധ്യപ്പെട്ടു അദ്ദേഹത്തെ വിട്ടയക്കുകയൂം, പോലീസിന് പറ്റിയ തെറ്റിദ്ധാരണയിൽ ഖേദം അറിയിക്കുയതും ചെയ്തത് വാസ്തവമാണ് . ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ എന്റെ വീട് റെയ്‌ഡ്‌ ചെയ്‌തെന്നും ഞാൻ വീട്ടിൽ ഉള്ളപ്പോൾ ആയിരുന്നു എന്നും, എനിക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും വ്യാജ വാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. ഈ പറയുന്ന ദിവസം ഞാനും എന്റെ അമ്മയും തൃശൂർ ITFoK മേളയിൽ പങ്കെടുക്കകയായിരുന്നു, മനുഷ്വത്വരഹിതമായ ഇത്തരം വാർത്തകൾ കെട്ടി ചമയ്ക്കുന്ന വാർത്ത മാധ്യമങ്ങൾക്കെതിരെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു . നാട്ടിൽ പോലീസും നിയമങ്ങളും ഉള്ളപ്പോൾ , മാധ്യമങ്ങൾ എന്തിനാണ് വ്യാജ പ്രതികളെ സൃഷ്ടിച്ചു മാധ്യമ വിചാരണ ചെയ്യുന്നത് ???, എന്താണ് എന്നെയും എന്റെ അമ്മയേയും പത്ര താളുകളിൽ അക്ഷരങ്ങൾ വിസർജിച്ചു വ്യക്തിഹത്യ ചെയ്യുന്നതിന്റെ ഗൂഢ ലക്‌ഷ്യം ??? കേസിനെ വഴി തെറ്റിക്കാൻ അവർ ആർക്കു വേണ്ടിയാണ് ???എന്തിനാണ് ഇത്ര പാട് പെടുന്നത് ???

എന്നെയും എന്റെ കൂടെ ജോലി ചെയ്യുന്നവരെയും എന്റെ കുടുംബത്തെയും അവഹേളിക്കാൻ വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത മറുനാടൻ മലയാളി, റിപ്പോർട്ടർ, മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ്, തുടങ്ങിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ ശക്തമായി സ്വീകരിക്കും എന്ന് അറിയിക്കുന്നു … ഒപ്പം തന്നെ ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ വാർത്ത തിരുത്തി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയുന്നു.

sidharth bharathans friend graphic designer questioned by police

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews