പിഎഫ് പിന്‍വലിക്കാന്‍ ഇനി ഏകീകൃത ഫോം

തൊഴിലാളികളുടെ പ്രോവിഡൻറ്​ ഫണ്ട്​ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന്​ ഇനി എകീകൃത ഫോം. പി.എഫ്​ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച്​ കൊണ്ടുള്ള കേ​ന്ദ്രസർക്കാരിന്റെ ഉത്തരവിലാണ്​ ഇക്കാര്യങ്ങള്‍ ഉള്ളത്​. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവക്ക്​ പകരമാണ്​  ഒറ്റ അപേക്ഷ ഫോം.
ആധാർ കാർഡ്​ നമ്പർ രേഖപ്പെടുത്തിയ അപേക്ഷയാണെങ്കിൽ തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല.  വീടു വെക്കൽ, സ്​ഥലം വാങ്ങൽ, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക്​ പണം ഭാഗികമായി  പിൻവലിക്കു​​​േമ്പാഴും പ്രത്യേക സാക്ഷ്യപത്രത്തിന്റെയും ആവശ്യം ഇനി ഇല്ല. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY