വേനല്‍ കാല പ്രത്യേക തീവണ്ടി

എറണാകുളത്തിനും ഹൗറയ്ക്കും ഇടയില്‍ വേനല്‍കാല പ്രത്യേക വണ്ടി സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 02856 ആണ് സര്‍വീസ് നടത്തുക. മാര്‍ച്ച് 14,21,28തീയ്യതികളിലാണ് പ്രത്യേക സര്‍വീസ് നടത്തുക. ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ജോളാര്‍പേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് എറണാകുളം ജംഗഷ്നിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 82631 ചെന്നൈ സെന്‍ട്രലില്‍ നിന്ന് മാര്‍ച്ച് മൂന്നിന് രാത്രി 10.30ന് പുറപ്പെട്ട് മാര്‍ച്ച് നാലിന് രാവിലെ 10.45ന് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 826332 മാര്‍ച്ച് അഞ്ചിന് രാത്രി ഏഴ് മണിയ്ക്ക് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ആറിന് രാവിലെ 7.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

NO COMMENTS

LEAVE A REPLY