കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ കുടുംബത്തെ മറന്നേക്കു: സുപ്രീം കോടതി

s-c-supreme-court monetary help to be distributed today fo endosulfan victims

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരർക്ക് ഇടക്കാല ജാമ്യത്തിനോ പരോളിനോ അർഹതയില്ലെന്ന് സുപ്രീം കോടതി. ജമ്മു കാശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരസംഘടനയുടെ തലവൻ മുഹമ്മദ് നൗഷാദ് നൽകിയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

1996 ലെ ലാജ്പത് നഗർ സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് നൗഷാദ്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇയാൾ ജാമ്യം ആവശ്യപ്പെട്ടത്. ജനങ്ങളെ കൊന്നൊടുക്കുന്നതടക്കുമുള്ള കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ കുടുംബത്തെ മറന്നേക്കൂ എന്നാണ് അപേക്ഷ തളളിയ കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ അദ്ധ്യക്ഷനായ ബെഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE